22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 6, 2024
December 5, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024

ബിജെപിക്കെതിരായ പോരാട്ടത്തില്‍ അജന്‍ഡ നിശ്ചയിക്കുന്നതില്‍ ഇടതുപക്ഷമാണ് മുന്നിലെന്ന് സീതാറാം യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2024 2:34 pm

ബിജെപിക്കെതിരായ പോരാട്ടത്തില്‍ ദേശീയതലത്തില്‍ അജന്‍ഡ നിശ്ചയിക്കുന്നതില്‍ ഇടതുപക്ഷമാണ് മുന്നിലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വഭേദഗതി നിയമം. കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കല്‍, കര്‍ഷക ദ്രേഹ കാര്‍ഷിക നിയമങ്ങള്‍, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയ വിഷയങ്ങളിലും ഇടതുപക്ഷം ദേശീയ തലത്തില്‍ പ്രചാരണത്തിലും, പ്രക്ഷോഭത്തിലും മുന്നിലുണ്ടായി. അടുത്ത ലോക്സഭാ തെര‍ഞെടുപ്പിലും നിലമെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെക്കേ ഇന്ത്യയിലേക്ക്‌ ബിജെപിക്ക്‌ കടന്നുകയറാനാകില്ല. വർഗീയ ധ്രുവീകരണത്തിലൂടെ ഉത്തരേന്ത്യയിൽ വികാരം ഉയർത്താൻ ബിജെപിക്ക്‌ കഴിഞ്ഞേക്കും. തെക്കേയിന്ത്യയിൽ അത്‌ സാധ്യമല്ല. ദേശീയ രാഷ്ട്രീയത്തിൽ അജൻഡ നിശ്‌ചയിക്കുന്നതിൽ ഇടതുപക്ഷത്തിനുള്ള പ്രസക്തി തെരഞ്ഞെടുപ്പിനുശേഷം വർധിക്കും. ഇടതുപക്ഷത്തിന്‌ ലോക്‌സഭയിൽ പ്രാതിനിധ്യം ലഭിക്കും. ഇക്കുറി കൂടുതൽ സംസ്ഥാനങ്ങളിൽനിന്ന്‌ എംപിമാരുണ്ടാകും യെച്ചൂരി പറഞ്ഞു.

ബിജെപി കൊണ്ടുവന്ന ഭരണഘടനാവിരുദ്ധവും വിഘടിതവുമായ ഏതൊരു വിഷയത്തിലും ഇടതുപക്ഷമാണ്‌ വിയോജിപ്പിന്‌ തുടക്കമിട്ടതും ജനകീയ പ്രക്ഷോഭങ്ങൾക്ക്‌ വഴിയൊരുക്കും വിധം അജൻഡ കൊണ്ടുവന്നതും. കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന 370–-ാം അനുച്‌ഛേദം എടുത്തുകളഞ്ഞപ്പോൾ ആദ്യം എതിർപ്പുയർത്തിയത്‌ ഇടതുപക്ഷമാണ്‌. പൗരത്വഭേദഗതി നിയമത്തിലും ദേശീയതലത്തിൽ പ്രക്ഷോഭത്തിന്‌ തുടക്കമിട്ടത്‌ ഇടതുപക്ഷമാണ്‌. കോടതിയെയും സമീപിച്ചു. ഇലക്‌ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി നേടിയതായും യെച്ചൂരി വ്യക്തമാക്കി 

Eng­lish Summary:
Sitaram Yechury says that the Left is ahead in set­ting the agen­da in the fight against the BJP

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.