23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 19, 2024
September 16, 2024
June 25, 2023
June 16, 2023
May 30, 2023
May 30, 2023
March 9, 2023
December 21, 2022
June 4, 2022

തെരുവുനായ പ്രശ്നത്തില്‍ വി മുരളീധരനെ വിമര്‍ശിച്ച് ശിവദാസന്‍

Janayugom Webdesk
തിരുവനന്തപുരം
June 16, 2023 10:29 am

തെരുവു നായ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി വി മുരളീധനെതിരെ വിമര്‍ശനവുമായി വി. ശിവദാസന്‍ എംപി ‚കേന്ദ്ര സര്‍ക്കാരിന്‍റെ അപ്രായോഗീകവും , മനുഷ്യവിരുദ്ധവുമായ നിയമത്തിലെ ഗുരുതരമായ പാളിച്ചകള്‍ മറച്ചു വെക്കാനുള്ള ശ്രമമാണ് വി മുരളീധരന്‍ നടത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

തെരുവുനായ പ്രശ്നത്തില്‍ ശാസ്ത്രീയമായ നിയമപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള തന്‍റെ പ്രസ്ഥാവനക്ക് മന്ത്രി നല്‍കിയ മറുപടിയെ വിമര്‍ശിച്ച് ശിവദാസന്‍ തന്‍റെഫെസ് ബുക്കിലാണ് പോസ്റ്റിട്ടിരിക്കുന്നത്പാര്‍ലമെന്റ് കൊടി പിടിക്കാനുള്ള ഇടമായി കാണുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നാണ് മുരളീധരന്റെ പറഞ്ഞത്. 

പാര്‍ലമെന്റ് ഇന്ത്യക്കാരുടേതായത് കുറേ പേര്‍ കൊടി പിടിച്ചത് കൊണ്ടും സമരം നയിച്ചത് കൊണ്ടുമാണ്. അന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പുകള്‍ എഴുതി കൈ തഴമ്പിച്ചവരുടെ പിന്മുറക്കാര്‍ക്ക് കൊടി പിടിക്കുന്നതിനോട് വിപ്രതിപത്തി തോന്നുന്നതില്‍ അദ്ഭുതമില്ലെന്ന് ശിവദാസന്‍ പറഞ്ഞു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ് പ്രകാരം അക്രമകാരികളായ നായകളെപ്പോലും നീക്കം ചെയ്യാനാവില്ല’ എന്നതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അത് എബിസി റൂള്‍സ് – 2023 ന്റെ ഭാഗമല്ല എന്നാണോ വി. മുരളീധരന്‍ ധരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.തെരുവുനായകളെ പിടിക്കുന്നതിന് മുന്നേ അക്കാര്യം പരസ്യപ്പെടുത്തുകയും അവയെ വന്ധ്യംകരിച്ച് കുത്തിവെപ്പുകള്‍ എടുത്ത ശേഷം അവിടെ തന്നെ തുറന്നു വിടുമെന്ന് പ്രഖ്യാപിക്കുകയും വേണം എന്നാണ് എ.ബി.സി റൂള്‍ 2023 11 (3) പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാവപ്പെട്ട മനുഷ്യര്‍ക്ക് സൗജന്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും നല്‍കുന്നത് പോലും വിലക്കുന്ന, ആരോഗ്യ രംഗം സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ചൂട്ട് പിടിക്കുന്ന രാഷ്ട്രീയമാണ് വലതുപക്ഷത്തിന്റേതെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി.ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വേണം നിയമങ്ങള്‍ ഉണ്ടാക്കാനെന്ന് വി മുരളീധരനും അദ്ദേഹത്തിന്റെ പാര്‍ടിയും മനസ്സിലാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പേവിഷബാധക്ക് കുത്തിവെപ്പെടുത്താല്‍ പട്ടി കടിക്കാതിരിക്കുമോ വന്ധ്യംകരണം കൊണ്ട് അക്രമസ്വഭാവം മാറുമോ? ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് ഈ മനുഷ്യവിരുദ്ധനിയമത്തെ അദ്ദേഹം ന്യായീകരിക്കുന്നത്.ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വേണം നിയമങ്ങള്‍ ഉണ്ടാക്കാനെന്ന് വി. മുരളീധരനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മനസിലാക്കേണ്ടതുണ്ട് ശിവദാസന്‍ കുറിച്ചിരിക്കുന്നു

Eng­lish Summary:
Sivadasan crit­i­cized V Muraleed­ha­ran on the issue of street people

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.