9 January 2026, Friday

Related news

January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025
December 28, 2025
December 25, 2025
December 23, 2025

വിശ്വാസം വ്യക്തിപരമെന്നും, പ്രതിഷ്ഠാ ചടങ്ങിന് കര്‍ണാടകയില്‍ അവധി നല്‍കില്ലെന്നും ശിവകുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2024 11:43 am

അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാചടങ്ങ് നടക്കുന്നതുമാി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അവധി നല്‍കണമെന്ന ബിജെപിയുടെ ആവശ്യത്തെ തള്ളി കര്‍ണാടക ഉപമുഖ്യ മന്ത്രി ഡി കെ ശിവകുമാര്‍ വിശ്വാസം വ്യക്തിപരമാണെന്നും അതിനെ പരസ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭക്തി, ഞങ്ങളുടെ ആദരവ്, ഞങ്ങളുടെ മതം ഞങ്ങളത് പരസ്യപ്പെടുത്തില്ല. 

ഞങ്ങളുടെ മന്ത്രിമാർ അമ്പലങ്ങളിൽ പൂജ ചെയ്യാറുണ്ട്, അത് ആരും ആവശ്യപ്പെട്ടിട്ടല്ല. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിക്കും. ഞങ്ങൾ എല്ലാവരോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു.സിദ്ധരാമയ്യയുടെ പേരിൽ രാമനുണ്ട്. എന്റെ പേരിൽ ശിവനും. ഞങ്ങളെ ആരും ഒന്നും പഠിപ്പിക്കേണ്ട, ഞങ്ങളുടെ കടമ ഞങ്ങൾ ചെയ്തോളും, ശിവകുമാർ അഭിപ്രായപ്പെട്ടുജനുവരി 22ന് കർണാടകയിൽ പൊതു അവധി പ്രഖ്യാപിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

എന്നാൽ അവധി നൽകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം തുമകുരുവിൽ പറഞ്ഞിരുന്നു.അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിദ്ധരാമയ്യയും ശിവകുമാറും നേരത്തെ അറിയിച്ചിരുന്നു. ബിജെപി സർക്കാർ അതിഥികളെ നിർണയിക്കുന്നത് പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരമാണെന്നും ശിവകുമാർ ആരോപിച്ചിരുന്നു.

Eng­lish Summary
Sivaku­mar said that faith is per­son­al and there will be no hol­i­day in Kar­nata­ka for the ded­i­ca­tion ceremony

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.