കാൺപൂരിൽ നിയന്ത്രണം വിട്ട ഇലക്‌ട്രിക് ബസ് വഴിയാത്രക്കാർക്ക് ഇടയിലേക്കു പാഞ്ഞുകയറി ആറു മരണം. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ടു നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. 12 പേർക്കു പരിക്കേറ്റിട്ടുണ്ട്. ടാറ്റ് മിൽ ക്രോസ്റോഡിനു സമീപമാണ് സംഭവം. അപകടത്തിൽ മൂന്നു കാറുകളും നിരവധി ബൈക്കുകളും തകർന്നു. തുടർന്നു ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ഒരു ട്രക്കിൽ ഇടിച്ചതിനെത്തുടർന്നാണ് നിന്നത്. സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ ബസിന്റെ ഡ്രൈവര്‍ സ്ഥലംവിട്ടു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു.
English Summary: Six ki-lled in bus crash
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.