കാലിഫോർണിയയിലെ മുരീറ്റയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വിമാനാപകടത്തില്‍ ആറുമരണം. ഫ്രഞ്ച് വാലി എയർപോർട്ടിന് സമീപം സെസ്ന ബിസിനസ്സ് ജെറ്റ് തകർന്നു വീണാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരെയും സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
പുലർച്ചെ 4.15 ന്, ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനം സാൻ ഡിയാഗോയിൽ നിന്ന് 65 മൈൽ വടക്ക് ഭാഗത്താണ് തകർന്നതെന്ന് എഫ്എഎ പറയുന്നു. യാത്രക്കാരുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും എഫ്എഎയും അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
English Summary: Six killed in plane crash in California
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.