
മെക്സിക്കോയിലെ സാൻമാറ്റിയോ അറ്റെൻകോ മുൽസിപ്പാലിറ്റിയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് ആറ് പേർ മരിച്ചു. പൈലറ്റും സഹപൈലറ്റുമുൾപ്പെടെ 10 പേർ വിമാനത്തിലുണ്ടായിരുന്നതായി സംസ്ഥാന സിവിൽ പ്രൊട്ടക്ഷൻ കോർഡിനേറ്റർ അഡ്രിയാൻ ഹെർനാൻഡസ് റോമിയോ പറഞ്ഞു.
അതേസമയം മരിച്ചവരെ ഇതുവരെയും തിരിച്ചചറിഞ്ഞിട്ടില്ല. അപകടത്തിന് ശേഷം ഏഴ് മൃതദേഹങ്ങൾ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. വിമാനം ഫുട്ബോൾ മൈതാനത്ത് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന വ്യാപാരസ്ഥാപനത്തിന്റെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂരയിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. അന്വഷണം പുരോഗമിക്കുന്നതായും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രദേശത്ത് അടിയന്തര പ്രവർത്തികൾ നടക്കുകയാണ്.
സ്ഥലത്തെ പ്രധാന വ്യോമകേന്ദ്രമായ ടെലൂക്ക ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും 5.7 കി.മി അകലെയുള്ള വ്യാവസായിക മേഖലയിലാണ് തിങ്കളാഴ്ച്ച അപകടം നടന്നത്. സാൻമാറ്റിയോ അറ്റെൻകോ മേയറായ അനാ മുനിസ് നെയ്റ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് മാറാനാ ആവശ്യപ്പെട്ടിരുന്നു. വിമാനം ജെറ്റ് പ്രോ കമ്പനിയുടെതാണ് സ്ഥടലത്തുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് നെയ്റ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.