ആറ് ബില്ലുകള്‍ കൂടി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട് നിയമസഭ. 2023ലെ കെട്ടിട നികുതി ഭേദഗതി, കേരള ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി), കേരള പബ്ലിക് സർവീസ് കമ്മിഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ), നെൽവയൽ — തണ്ണീർത്തട സംരക്ഷണ (ഭേദഗതി), ഇന്ത്യൻ പങ്കാളിത്ത (കേരള ഭേദഗതി), കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ഭേദഗതി ബില്ലുകളാണ് സബ്ജക്ട് കമ്മിറ്റികള്‍ക്ക് വിട്ടത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടികള്‍ വെട്ടിച്ചുരുക്കി സഭാ സമ്മേളനം ഇന്നലെ പിരിഞ്ഞു. സെപ്റ്റംബര്‍ 11ന് പുനരാരംഭിക്കുന്ന സമ്മേളനം 14 വരെ തുടരും.
English Summary;Six more bills to the subject committee
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.