30 December 2024, Monday
KSFE Galaxy Chits Banner 2

ഇഷ ഫൗണ്ടേഷനില്‍ നിന്ന് ആറ് പേരെ കാണാതായ സംഭവം: അന്വേഷണത്തിന് ഉത്തരവ്

Janayugom Webdesk
ചെന്നൈ
March 22, 2024 7:24 pm

ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്ന് 2016 മുതല്‍ ആറ് പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എം എസ് രമേഷ്, സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ പൊലീസ് നേരിട്ട് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ആളുകളെ കാണാതായ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ മൊഴി കോടതി രേഖപ്പെടുത്തി. ഏപ്രില്‍ 18ന് നടക്കുന്ന അടുത്ത വിചാരണയില്‍ കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. സഹോദരനായ ഗണേശനെ വിട്ടുകിട്ടണമെന്നുകാണിച്ച് തിരുനെല്‍വേലി സ്വദേശി തിരുമലൈ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണക്കവെയാണ് കോടതി നിരീക്ഷണം. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനമാണ് ഗണേശന്‍ ഇഷ ഫൗണ്ടേഷനിലെത്തുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം സഹോദരനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ഇഷ ഫൗണ്ടേഷനില്‍ ബന്ധപ്പെടുകയായിരുന്നു. ആശ്രമത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇയാളെ രണ്ടുദിവസമായി കാണാതായെന്നായിരുന്നു ഇഷ ഫൗണ്ടേഷന്റെ വിശദീകരണമെന്ന് തിരുമലെെ പറഞ്ഞു. 

Eng­lish Summary:Six peo­ple miss­ing from Isha Foun­da­tion: Inquiry ordered
You may also like this video

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.