22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 22, 2024
June 26, 2024
June 10, 2024
May 24, 2024
May 23, 2024
May 21, 2024
February 11, 2024
December 6, 2023
November 25, 2023
September 25, 2023

ആറ് പേർക്ക് പുതുജീവനേകി മടക്കം; ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരിയില്‍ സ്പന്ദിക്കും

Janayugom Webdesk
July 22, 2024 10:32 pm

വിദ്യാർത്ഥികൾക്ക് അറിവും സ്നേഹവും കരുതലും പകർന്ന ഡാലിയ ടീച്ചറുടെ ഹൃദയം മറ്റൊരു വിദ്യാര്‍ത്ഥിക്ക് ജീവന്റെ സ്പന്ദനമാകും. കൊല്ലം കുഴിത്തുറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബി ഡാലിയയുടെ (47) ഹൃദയമാണ് വിദ്യാർത്ഥിക്ക് പുതുജീവനേകുക. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ ചികിത്സയിലുള്ള തൃശൂർ ചാവക്കാട് സ്വദേശിനി 14 വയസുകാരിക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്. സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളജിൽ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ മസ്തിഷ്ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയവും, രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. സർക്കാരിന്റെ അവയവദാന പദ്ധതിയായ കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ‌്പ്ലാന്റ് ഓർഗനൈസേഷൻ) വഴിയാണ് അവയവ വിന്യാസം നടത്തിയത്. കേരളത്തിൽ മരണാനന്തര അവയവദാനത്തിന് നേതൃത്വം നൽകുന്ന കെ സോട്ടോ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടികളും കാര്യക്ഷമമായി നടന്നത്. 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ 11.30നാണ് അവയവം ശ്രീചിത്രയിൽ എത്തിച്ചത്. ആഭ്യന്തര വകുപ്പ് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് ഹൃദയം ശ്രീചിത്രയിലെത്തിച്ചത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിക്കും, ഒരു വൃക്കയും കരളും ഡാലിയ ചികിത്സയിലിരുന്ന ആശുപത്രിയിലെ രോഗികൾക്കും നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്. ഈ മാസം 19 ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ഡാലിയയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കായ ഭർത്താവ് ജെ ശ്രീകുമാറും മക്കളായ ശ്രീദേവൻ, ശ്രീദത്തൻ എന്നിവരും ചേർന്ന് അവയവദാനത്തിന് സമ്മതം നൽകി.
വളരെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാന നേട്ടം കൂടിയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Six peo­ple returned with a new life; Dahlia Teacher’s heart beats at fourteen

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.