നൈനിറ്റാൾ ജില്ലയിലെ കലാദുങ്കി മേഖലയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.
നൈനിറ്റാൾ ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, വിനോദസഞ്ചാരികൾ നൈനിറ്റാൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു. കാലധുങ്കിയിലെ നാൽനി പ്രദേശത്ത് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്.
രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാരുണ്ടായിരുന്നു.
പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിട്ടുണ്ടെന്നും അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞു വരികയാണെന്നും പൊലീസ് പറഞ്ഞു.
English Summary: Six people were killed when a tourist bus overturned into gorge
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.