10 January 2026, Saturday

Related news

January 6, 2026
January 5, 2026
January 2, 2026
December 25, 2025
December 22, 2025
December 22, 2025
December 21, 2025
December 15, 2025
December 7, 2025
December 4, 2025

യുപിയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

Janayugom Webdesk
ലഖ്നൗ
November 5, 2025 2:54 pm

യുപിയിൽ ​റെയിൽപാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകൾക്കുമേൽ ട്രെയിനിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. മിർസാപൂർ ജില്ലയിലെ ചുനാർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ 9.30 ഓടെ ചുനാർ റെയിൽവേ സ്റ്റേഷനിൽ ചോപ്പാൻ‑പ്രയാഗ്രാജ് പാസഞ്ചർ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. എതിർ വശത്തെ പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ച് കടന്ന് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

മരിച്ച ആറ് പേരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ (റെയിൽവേസ്) പ്രകാശ് ഡി അറിയിച്ചു. ഇവർ മിർസാപൂർ ജില്ലക്കാർ ആണെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് വലിയ പരിഭ്രാന്തിയാണ് റെയിൽവേ സ്റ്റേഷനിലുണ്ടായത്. ​പൊലീസും അഗ്നിശമനസേനാംഗങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.