19 January 2026, Monday

Related news

December 29, 2025
December 27, 2025
September 27, 2025
August 18, 2025
June 25, 2025
June 9, 2025
May 5, 2025
April 19, 2025
April 16, 2025
April 16, 2025

യുപിയില്‍ ബലാത്സംഗശ്രമത്തില്‍ നിന്ന് ആറ് വയസുകാരിയെ വാനരന്മാര്‍ രക്ഷിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2024 4:23 pm

ഉത്തര്‍പ്രദേശിലെ ബാഗ് പത്തില്‍ ആറുവയസുകാരിയെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപെടുത്തി വാനരക്കൂട്ടം.അക്രമയില്‍ നിന്ന് രക്ഷപ്പെട്ട യുകെജി വിദ്യാർത്ഥിനി, പിന്നീട് തന്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. അവര്‍ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു.

ഇതിനിടെ വാനരകാകൂട്ടം എത്തി പ്രതിയെ ആക്രമിച്ചു. ഇതോടെ ഭയന്നുപോയ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പ്രതി പെൺകുട്ടിയെ കൂടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ മറ്റൊരു ഗ്രാമവാസിയാണെന്ന സംശയത്തിലാണ് പൊലീസ്.

വീടിന് മുന്നിൽ‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. സെപ്റ്റംബർ 20 ന് ബാഗ്പത്തിലെ ദൗല ഗ്രാമത്തിലാണ് സംഭവം. പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.