12 February 2026, Thursday

ചിറ്റൂരിൽ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Janayugom Webdesk
പാലക്കാട്
December 28, 2025 3:14 pm

ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ രാവില 11 മണിയോടെയാണ് സുഹാനെ വീട്ടിൽ നിന്ന് കാണാാതാകുന്നത്. 21 മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ വീടിന് 800 മീറ്റർ മാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി എങ്ങനെ ഇത്രയും ദൂരം എത്തി എന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.