ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആനയായ സ്കന്ദൻ ചങ്ങലയിൽ നിന്നും മോചിതനായി. അമ്പലപ്പുഴ ക്ഷേത്രത്തിലെ വിജയകൃഷണൻ ആനയുടെ ഒന്നാം പാപ്പാനായിരുന്ന ഗോപകുമാറും, പ്രതീഷും ചേർന്നാണ് ആനത്തറിയിൽ നിന്നും ഇന്നലെ സ്കന്ദനെ അഴിച്ചുമാറ്റി സമീപത്തെ തെങ്ങിൽ തളച്ചത്. കഴിഞ്ഞ സെപ്തംബർ 10 ന് രണ്ടാം പാപ്പാൻ സ്കന്ദന്റെ അക്രമത്തിൽ മരണപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ആനത്തറിയിൽ തളച്ചിരുന്ന സ്കന്ദനെ അഴിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയും ഉണ്ടായി. ദിവസങ്ങൾക്കു മുൻപ് സ്കന്ദന്റെ പരിചാരകനായി എത്തിയ ഗോപകുമാർ വെള്ളവും, തീറ്റയും നൽകി സ്കന്ദന്റെ സുഹൃത്തായി. ഇനി ഇദ്ദേഹത്തോടൊപ്പം പാപ്പാനായ പ്രതീഷും, സഹായിയായ ജിത്തുവും ഉണ്ടാകും. സ്കന്ദനെ ഉത്സവ ചടങ്ങുകളിലും മറ്റും കൊണ്ട് പോകാൻ മൃഗസംരക്ഷണവകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത് കിട്ടി കഴിഞ്ഞാൽ ആനയെ ദേവസ്വം കോമ്പൗണ്ടിന് പുറത്ത് ഇറക്കാൻ കഴിയും. ക്ഷേത്രം ഹയർ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസർ ഉദയൻ ഉപദേശക സമിതി പ്രസിഡന്റ് ഹനു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.