21 December 2025, Sunday

Related news

November 17, 2025
November 5, 2025
November 5, 2025
November 5, 2025
November 2, 2025
November 2, 2025
November 2, 2025
October 30, 2025
October 27, 2025
October 25, 2025

ന്യൂജൻ തൊഴിൽ സ്വപ്നങ്ങൾക്ക് സ്റ്റാർട്ടിങ് പോയിന്റായി നൈപുണ്യ വികസന കേന്ദ്രങ്ങൾ

Janayugom Webdesk
കാസർകോട്
April 16, 2025 8:17 am

കാലഘട്ടത്തിന്റെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കായി സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ സംസ്ഥാനത്തൊട്ടാകെ 210 നൈപുണ്യ വികസന കേന്ദ്രങ്ങൾ (സ്കിൽ ഡവലപ്മെൻ്റ് സെന്റർ)ആരംഭിക്കുകയാണ്. കേരളത്തിലെ യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം സംരംഭകത്വ മനോഭാവം വളർത്തിയെടുക്കാനും മുതൽക്കൂട്ടാകുന്ന തരത്തിലാണ് ഓരോ നൈപുണ്യ വികസന കേന്ദ്രങ്ങളും പ്രവർത്തനസജ്ജമാകുന്നത്. 

ജില്ലയിലെ 14 എസ് ഡി സി കേന്ദ്രങ്ങളിലായി പതിനാറോളം കോഴ്സുകളാണ് സൗജന്യമായി പരിശീലിപ്പിക്കുന്നത്. പത്താംക്ലാസ് യോഗ്യതയുള്ള 15 വയസ്സ് മുതൽ 23 വയസ്സുവരെയുള്ള ഏതൊരാൾക്കും ഈ കേന്ദ്രത്തിൽ പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്. സർക്കാർ അംഗീകൃത പരിശീലനം, അനുഭവസമ്പന്നരായ പരിശീലകർ, ആധുനിക പഠന സൗകര്യങ്ങൾ, പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം, മികച്ച തൊഴിൽ സാധ്യതകൾ എന്നിവയുണ്ട്.
ഒരു വർഷം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയിൽ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്നു. വിദഗ്ധരുമായുള്ള സംവാദങ്ങൾ, വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, ജോലിസ്ഥലത്തെ പരിശീലനം അപ്രന്റിസ്ഷിപ്പ് തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്. 

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർക്കും, ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികൾക്കും അർഹമായ സംവരണം ഉണ്ടായിരിക്കും. ഓരോ തൊഴിൽ മേഖലയിലെയും നിശ്ചിത കാലയളവിലെ പഠനം പൂർത്തിയാക്കുന്നതിനനുസരിച്ച് വിദ്യാർത്ഥികളുടെ നൈപുണ്യം വിലയിരുത്തുന്നതാണ്. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ അംഗീകാരമുള്ള സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും എന്നത് തൊഴിലന്വേഷകർക്കുള്ള മികച്ച സാധ്യതകളാണ്. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.