സിപിഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ വക്കീൽ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടനാ നേതാവുമായ എസ് എസ് ബാലുവാണ് നോട്ടീസ് അയച്ചത്.
അൻവർ ആലപ്പുഴയിൽ കഴിഞ്ഞ 14ന് നടത്തിയ പത്ര സമ്മേളനത്തിൽ സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലിം ലീഗിന് വില്പന നടത്തിയതായി ആരോപിച്ചിരുന്നു.
2011ല്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റു എന്നായിരുന്നു അന്‍വറിന്റെ ആരോപണം. അടിസ്ഥാനരഹിതവും, വ്യാജവുമായ ഈ ആരോപണം പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അവമതിപ്പും, മാനഹാനിയും ഉണ്ടാക്കിയതായി നോട്ടീസിൽ ആരോപിക്കുന്നു. 15 ദിവസത്തിനകം ഇത് പോലെ പത്ര സമ്മേളനം വിളിച്ച് ചേർത്ത് ആരോപണം തിരുത്തിയില്ലെങ്കിൽ അൻവറിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്നതുൾപ്പടെയുളള നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം സലാഹുദ്ദീൻ മുഖേനയാണ് നോട്ടീസ് അയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.