6 December 2025, Saturday

Related news

September 26, 2025
September 24, 2025
September 23, 2025
September 22, 2025
September 21, 2025
September 20, 2025
September 19, 2025
September 19, 2025
September 18, 2025

കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരായ അപവാദ പ്രചരണം: പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

ഫെയ്സ് ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നല്‍കി
Janayugom Webdesk
കൊച്ചി
September 21, 2025 9:56 am

കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം.അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങള്‍ തേടി എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ഫെയ്സ് ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നല്‍കി.മെറ്റിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന് മുറയ്ക്ക് അധിക്ഷേപക്കുറുപ്പുകള്‍ തയ്യാറാക്കിയവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ തുടര്‍നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കൂടുതൽ തെളിവുകൾ ലഭിച്ചാൽ കെ എം ഷാജഹാനെയും സി കെ ഗോപാലകൃഷ്ണനെയും വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ്‌ സൂചന. അന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയും കെ ജെ ഷൈൻ ടീച്ചറും അന്വേഷകസംഘത്തിന് മൊഴി നൽകിയിരുന്നു. മുനമ്പം ഡിവൈഎസ്‌പി എസ്‌ ജയകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൊച്ചി സൈബർ ഡോം, കൊച്ചി സിറ്റി, എറണാകുളം റൂറൽ ഡിവിഷനുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.പൊലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും സ്ത്രീ എന്ന നിലയില്‍ അഭിമാനം ഉണ്ടെന്നും ഷൈന്‍ ടീച്ചര്‍ പറഞ്ഞു. പുരുഷനോ സ്ത്രീയോ എന്നല്ല ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ടീച്ചര്‍ പ്രതികരിച്ചു. തിരുവനന്തപുരത്തു നിന്നും രാവിലെ മടങ്ങിയെത്തിയ വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്‍ ഉച്ചയോടെ മുനമ്പം ഡി വൈ എസ് പി ഓഫീസിലെത്തി മൊഴി നല്‍കി. അപവാദ പ്രചാരണത്തിന്റെ തുടക്കം പറവൂരില്‍ നിന്നാണെന്ന് എം എൽ എ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.