24 December 2025, Wednesday

സ്വർണ വിലയിൽ നേരിയ ഇടിവ്

Janayugom Webdesk
കോഴിക്കോട്
January 27, 2025 11:30 am

സ്വർണവിലയിൽ നേരിയ കുറവ്. ഒരാഴ്ചത്തെ തുടർച്ചയായ വർധനക്കുശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായി 60,440ൽ നിൽക്കുന്ന സ്വർണവില ഇന്ന് 60,320 രൂപയിൽ എത്തി. വിപണിയിൽ 120 രൂപയാണ് പവന് കുറഞ്ഞത്. 7,555 രൂപയായിരുന്ന ഗ്രാം സ്വർണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. 

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്ന് മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയത്. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണം വിലയില്‍ നേട്ടം കൈവരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.