18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 6, 2024

ഷാര്‍ജയില്‍ ഹൈക്കിങ് നടത്തുന്നതിനിടെ തെന്നിവീണു; ആലപ്പുഴ സ്വദേശി മരിച്ചു

Janayugom Webdesk
ദുബായ്
March 11, 2023 11:01 am

ഷാര്‍ജയില്‍ ഹൈക്കിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്.
ഷര്‍ജ മലീഹയിലെ ഫോസിൽ റോക്കിൽ ഹൈക്കിങിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 7.30നാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹൈക്കിങ് നടത്തിയത്. 

അബുദാബി അൽ ഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ് ബിനോയ്. ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു. പലപ്പോഴും സുഹൃത്തുക്കൾക്കൊപ്പം പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്. ദുബായ് ബര്‍ഷ ഹൈറ്റ്‌സില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: മേഘ (ദുബായ് അൽഖൂസ് ഔവർ ഓൺ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: ഡാനിയൽ, ഡേവിഡ്.

Eng­lish Summary;Slipped while hik­ing in Shar­jah; A native of Alap­puzha died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.