21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

എം കെ രാഘവൻ എം പിയെ വീട്ടിൽ കയറി തല്ലുമെന്ന് മുദ്രാവാക്യം; കോളജ് നിയമന വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

Janayugom Webdesk
കണ്ണൂർ
December 10, 2024 9:07 pm

മാടായി കോളജിൽ പണം വാങ്ങി നിയമനം നടത്തിയത് വിവാദമായതോടെ എം കെ രാഘവൻ എം പിക്കെതിരെ തെരുവിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ .എംപിയെ വീട്ടിൽ കയറി തല്ലുമെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം . രാഘവന്റെ വീട്ടിലേക്ക് നടന്ന മാർച്ചിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു .രാഘവന്റെ നിലപാടിൽ കണ്ണൂർ ഡിസിസിക്ക് കടുത്ത അതൃപ്തി ഉണ്ട് . നിയമനത്തിൽ വീഴ്ചയുണ്ടായി എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഡിസിസി നിലപാട് അറിയിച്ചു. കോഴ വാങ്ങി ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. 

പ്രവർത്തകരുടെ വികാരത്തെ കണക്കിലെടുക്കാതെയാണ് എം കെ രാഘവൻ എംപി നിയമനം നടത്തിയത് എന്നും ഡിസിസി സുധാകരനെ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ കോൺഗ്രസിൽ വീണ്ടും ഒരു നേതാവ് കൂടി രാജിവെച്ചു. വെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ ടി ഹരീഷാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം, എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി ഉണ്ടായിരുന്നു കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചിരുന്നു. എം കെ രാഘവൻ എംപിയുടെ കോലം കത്തിച്ചും നേതാക്കൾ പ്രതിഷേധിച്ചിരുന്നു. 

കോൺഗ്രസ് ഭരിക്കുന്ന മാടായി കോളജിൽ കോഴ വാങ്ങി സിപിഐ(എം) ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാടായി കോളജിൽ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചു. നാല് നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു. കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു നടപടി. പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഡിസിസി നടപടിയിൽ യൂത്ത് കോൺഗ്രസിൽ അടക്കം പ്രതിഷേധം കനക്കുകയാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.