22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

പൂരത്തെ വർഗീയവത്ക്കരിക്കുവാൻ അനുവദിക്കില്ല: എൽഡിഎഫ്

Janayugom Webdesk
തൃശൂർ
October 31, 2024 9:53 am

പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ പുതിയ നടപടികൾക്കെതിരെ എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പൂരത്തിൽ വർഗീയ വിഷം കലക്കാൻ ആരെയും അനുവദിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എല്ലാ ജാതി–മതസ്ഥരുടെയും ജനകീയമഹാസംഗമായ തൃശൂർ പൂരത്തിൽ ആർഎസ്‌എസ്‌ വർഗീയത കലർത്താൻ ശ്രമിക്കുകയാണ്‌. അതിന്‌ യുഡിഎഫും ഒത്താശ ചെയ്യുകയാണ്‌. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്‌ഞാപനം വെടിക്കെട്ടുകൾ ഇല്ലാതാക്കും. ആന എഴുന്നള്ളിപ്പിനും തടസമാണ്‌. ഈ നിബന്ധനകൾ പിൻവലിച്ച്‌ പൂരം സുഗമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രതിഷേധ സംഗമത്തിൽ അണിചേർന്നു. പൂരങ്ങളിലെ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം. തൃശൂർ പൂരം വെടിക്കെട്ട്‌ ഒരിക്കലും നടത്താൻ കഴിയാത്തവിധം നിബന്ധനകൾ ഉൾപ്പെടുത്തി. ഇതിനെതിരെയായിരുന്നു പ്രതിഷേധ സംഗമം.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു സിപിഐ (എം) ജില്ലാ സെക്രട്ടറി എം എം വർഗീസ്, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ, പി ബാലചന്ദ്രൻ എംഎൽഎ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അഡ്വ. സി ടി ജോഫി, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എ വി വല്ലഭൻ, ആർജെഡി ജില്ലാ പ്രസിഡന്റ് ജയ്സൺ മാണി, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ഷൈജു ബഷീർ, കേരള കോൺഗ്രസ് (സ്‌കറിയ ) ജില്ലാ പ്രസിഡന്റ് പോൾ എം ചാക്കോ, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.