സ്കൂള്‍കുട്ടികള്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണ്‍ നിരോധനം ആഗോളതലത്തില്‍ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ. ക്ലാസ് മുറിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പഠനം മെച്ചപ്പെടുത്തുക, സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ അടിയന്തരമായി നടപ്പാക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയായ യുനെസ്കൊയുടെ 2023 ഗ്ലോബല്‍ എജുക്കേഷന്‍ മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം പഠനത്തെയും ‘സ്‌ക്രീന്‍ ടൈം’ കൂടുന്നത് കുട്ടികളുടെ വൈകാരിക സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനം, സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യം കുറയ്ക്കണമെന്ന സന്ദേശം നല്‍കാന്‍ സഹായിക്കുമെന്നും യുനെസ്കൊ വിലയിരുത്തുന്നു. ലോകത്ത് ആറില്‍ ഒന്ന് രാജ്യങ്ങളിലും സ്‌കൂളികളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിരോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
english summary;Smartphones should be banned in schools: UNESCO
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.