
ഇന്ത്യയില്‍ പുകവലി മൂലം പ്രതിവര്‍ഷം 1.35 ദശലക്ഷം പേര്‍ മരിക്കുന്നുവെന്ന് വിദഗ്‌ധര്‍. പുകയില സംബന്ധമായ രോഗങ്ങള്‍ക്കായി ഇന്ത്യ 1.77 ലക്ഷം കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. രാജ്യവ്യാപകമായി അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പുകവലി ഉപേക്ഷിക്കുന്നവരുടെ നിരക്ക് വളരെ കുറവാണെന്നും വിദഗ്ധര്‍ പറയുന്നു.
പുകയില്ലാത്ത നിക്കോട്ടിന്‍ ബദലുകള്‍ ഉപയോഗിക്കുന്നത് അപകട സാധ്യത കുറയ്ക്കുന്നതാണ്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ പുകവലി പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡല്‍ഹി ബിഎല്‍കെ-മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശ്വാസകോശ വിദഗ്‌ധന്‍ ഡോ. പവന്‍ ഗുപ്ത പറഞ്ഞു. പുകവലിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ പുകയില വിരുദ്ധ നിക്കോട്ടിന്‍ ബദലുകള്‍ ഉപയോഗിക്കുന്നത് 95 ശതമാനം അപകടസാധ്യത കുറയ്ക്കുന്നു.
സിഗരറ്റിന് പകരം ഉപയോഗിക്കുന്ന നിക്കോട്ടിന്‍ പൗച്ചുകള്‍ ഇപ്പോള്‍ പല രാജ്യങ്ങളിലും വ്യാപകമാണ്. ഇവ അപകടരഹിതമാണെന്ന് തീര്‍ത്തും പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും പുകവലിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ പുകയില സംബന്ധമായ രോഗം കാരണം മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേവലം ഏഴ് ശതമാനം ആളുകള്‍ മാത്രമാണ് പുകവലി നിര്‍ത്തുന്നതില്‍ വിജയിക്കുന്നത്. സുരക്ഷിതമായ പുക വിരുദ്ധ നിക്കോട്ടിന്‍ ബദലുകളിലൂടെയല്ലാതെ പരമ്പരാഗത മാര്‍ഗങ്ങളിലൂടെ പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നത് വിജയകരമാകില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 2025ല്‍ പുകയില ഉപയോഗം 30% കുറയ്ക്കണമെന്ന ഇന്ത്യയുടെ ലക്ഷ്യം സഫലമാക്കാന്‍ നിക്കോട്ടിന്‍ പൗച്ചുകള്‍ സഹായകരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.