2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ബീഡി വലിച്ചു; 42കാരന്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
March 6, 2024 3:12 pm

ഇന്‍ഡിഗോ വിമാനത്തില്‍ ബീഡി വലിച്ച 42കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ശുചിമുറിക്കുള്ളിലാണ് ഇയാള്‍ പുകവലിച്ചത്. സംഭവം അറിഞ്ഞ ഇന്‍ഡിഗോ വിമാന ജീവനക്കാര്‍ ഇടപെട്ട് യാത്രക്കാരനെ തടഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനെ പൊലീസിന് കൈമാറി.

വിമാനത്തിനുള്ളില്‍ സിഗരറ്റിന്റെ രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്‍ പുകവലിക്കുന്നത് കണ്ടെത്തിയത്. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 336 പ്രകാരം യാത്രക്കാരനെതിരെ കേസെടുത്തു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary:smoking on Indi­go flight; A 42-year-old man was arrested

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.