ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. നാല് വിക്കറ്റിന്റെ വിജയത്തോടെയാണ് മൂന്ന് മത്സര പരമ്പര 2–0ന് ഇന്ത്യ നേടിയത്. സ്മൃതി മന്ദാനയുടെയും (120 പന്തില്‍ 136 റണ്‍സ്), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും (88 പന്തില്‍ 103 റണ്‍സ്) സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളു. ലൗറ വോള്‍വാര്‍ഡിറ്റും (135), മരിസാനെ കാപ്പും(114) സെഞ്ചുറി നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യക്കായി കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന റെക്കോഡിൽ സ്മൃതി, മിതാലി രാജിനൊപ്പമെത്തി. ഇന്ത്യക്കായി പൂജ വസ്ത്രക്കാറും ദീപ്തി ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്മൃതി മന്ദാന തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സെഞ്ചുറി നേടിയത്. ഇതോടെ തുടർച്ചയായി രണ്ട് ഏകദിന മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയായി മാറി.
English Summary:Smriti by century; Indian women’s team won the ODI series
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.