
കൊഡീന്‍ അടങ്ങിയ കഫ് സിറപ്പ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് യുപിയില്‍ 12 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ കൂടി കേസെടുത്തു. മുമ്പ്, 26 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിരുന്നു. നവംബർ 15 ന് 26 സ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തതായി ഫുഡ് ആൻഡ് ഡ്രഗ്സ് വകുപ്പിലെ ഇൻസ്പെക്ടർ ജനാബ് അലി പറഞ്ഞു.
ഇതേ സമയം തന്നെ സംശയാസ്പദമായ 12 സ്ഥാപനങ്ങളും കണ്ടെത്തി. ഈ 12 സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടതായും അതേ വിലാസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് കടകൾ കണ്ടെത്തിയതായും അലി പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നടത്തിപ്പുകാർക്ക് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു. മറുപടി നൽകാഞ്ഞതോടെയാണ് വെള്ളിയാഴ്ച കോട്‌വാലി പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.