
കമ്പ്യൂട്ടർ യുപിഎസ് നുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തിയ യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ (36) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. 110 ഗ്രാം എം ഡി എം എ യും ഗോൾഡൻ ഷാമ്പെയിനും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ബംഗളുരു കന്യാകുമാരി എക്സ്പ്രസിൽ പേട്ട സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടി കൂടിയത്.
ട്രെയിനിറങ്ങി പ്രധാനവഴി ഒഴിവാക്കി പ്ലാറ്റ്ഫോമിൻ്റെ അറ്റത്തെ ഇടവഴി വഴി പോയപ്പോഴാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ 3 പൊതികളിലായി ഒളിപ്പിച്ച നിലയിൽ 110 ഗ്രാം സിന്തറ്റിക് ലഹരിയാണ് കണ്ടെടുത്തത്. എം ഡി എം എ യെക്കാൾ വീര്യം കൂടിയ ഗോൾഡൻ ഷാംപെയിന് കോടികളാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.