10 February 2026, Tuesday

Related news

February 4, 2026
January 28, 2026
January 26, 2026
January 21, 2026
January 18, 2026
January 2, 2026
December 31, 2025
October 18, 2025
October 1, 2025
September 30, 2025

എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ അംഗീകാരം

Janayugom Webdesk
ആലപ്പുഴ
January 21, 2026 3:03 pm

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ അംഗീകാരം. തുടര്‍ചര്‍ച്ചകള്‍ക്കായി യോഗം വൈസ് പ്രസിഡന്റ് കൂടീയായ തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണെന്നും വികാരപരമായാണ് കമ്മിറ്റി ഈ വിഷയം എടുത്തിട്ടുള്ളതെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻഡിപി യോഗത്തിന് ഒരുസമുദായത്തോടും ഒരു വിരോധവുമില്ല. മുസ്ലിം ലീഗിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തോടുള്ള വിരോധമായി വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപിയുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും സമന്വയത്തോടും സൗഹാർദത്തോടും കൂടി മുന്നോട്ടുപോകണമെന്ന് ചിന്തിക്കുന്ന സംഘടനയാണ് എസ്എൻഡിപി. യോഗമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.