
സിപിഐയുടെ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി പഴവീട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ “സ്നേഹ സ്പർശം” എന്ന പേരിൽ ഹൃദയങ്ങളിൽ സ്പർശം തീർക്കുന്ന പ്രവർത്തനത്തിന് തുടക്കമിട്ടു. പക്ഷാഘാതം വന്ന് തളർന്നുപോയ പഴവീട് ഹൗസിംങ് കോളനിയിൽ വലിയ ചുടുകാട് എഐടിയുസി യൂണിയൻ കൺവീനർ കൂടിയായ മോഹനന് ആലപ്പുഴ മണ്ഡലം സെക്രട്ടറി ആർ സുരേഷ് ആദ്യകിറ്റ് നൽകി കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു. പഴവീട് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ പ്രദീപ്, ലോക്കൽ കമ്മറ്റി അംഗം പ്രേംസായി ഹരിദാസ്, ഹൗസിംങ്ങ് കോളനി ബ്രാഞ്ച് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി സുമേഷ് എന്നിവർ പങ്കെടുത്തു.
അവശത അനുഭവിച്ച് ഒറ്റപ്പെട്ടു പോകുന്ന കമ്മ്യൂണിസ്റ്റ്പ്രവര്‍ത്തകരുടെ കൈപിടിച്ച് മുന്നോട്ട് നീങ്ങുന്നതാണ് ഈ ക്യാമ്പയിന്‍. സഖാക്കളുടെ കണ്ണീരിലും വേദനയിലും സിപിഐയുടെ കരുതലും സഹാനുഭൂതിയും പങ്കുചേരുന്നു എന്ന മഹത്തായ സന്ദേശമാണ് ഇതിലൂടെ പഴവീട് ലോക്കല്‍ കമ്മിറ്റി ഉദ്ദേശിച്ചിരിക്കുന്നത്. സ്നേഹ സ്പർശം കിറ്റിൽ മൂന്ന് കിലോ അരി, പഞ്ചസാര, ചായപ്പൊടി, പരിപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കടല, ഉഴുന്ന്,ഉപ്പ് ‚സോപ്പ്, പുട്ടുപൊടി, ഓട്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ജീവിതത്തിന്റെ ഇരുണ്ട ഇടവേളകളിൽ സ്നേഹവും കരുതലും നിറച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൂട്ടിനുണ്ട് എന്നത് തന്നെയാണ് “സ്നേഹ സ്പർശം” തെളിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.