18 December 2025, Thursday

സ്നേഹസ്പർശം 2K23 ചരിത്രത്താളുകളിലേക്ക്

Janayugom Webdesk
May 29, 2023 6:05 pm

ഇൻ്റർനാഷണൽ നഴ്സസ് ഡേയോടനുബന്ധിച്ച് ബഹ്റൈൻ നവകേരള ബെഹറിൻ മീഡിയ സിറ്റിയുമായ് സഹകരിച്ച് നടത്തിയ സ്നേഹസ്പർശം 2 K 23 പരിപാടി വ്യത്യസ്ത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ബഹ്റൈനിലെ സാംസ്ക്കാരിക ഭൂമികയ്ക്ക് അലങ്കാരമായ അടയാളപ്പെടുത്തലായി മാറി. പരിപാടിയുടെ
മുഖ്യാതിഥിയായ് എത്തിയ ഇന്ത്യൻ പാർലമെൻ്റ് അംഗവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിൻ്റെ ഉദ്ഘാടന പ്രസംഗം സദസ്സിനും ആദരവേറ്റുവാങ്ങിയ നഴ്സസ് സമൂഹത്തിനും നവ അനുഭവമായ് മാറുകയായിരുന്നു. മലയാളിനഴ്സുമാർ കേരളത്തിന്റെ അംബാസിഡർമാരാണെന്നും ഫ്ലോറൻസ് നൈറ്റിൻ ഗേളിനൊപ്പം എഴുതി ചേർക്കേണ്ട പേരാണ് ലിനിയുടേതെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. ചടങ്ങിൽ നാൽപതോളം നഴ്സുമാരെയാണ് മെമെൻ്റോയും പ്രത്യേക സമ്മാനങ്ങളുമായ് ആദരിച്ചത്.

സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട നഴ്സുമാരോടുള്ള ആദര സൂചകമായി ഒരു നിമിഷം ലൈറ്റുകൾ അണച്ച് മൊബൈൽ ടോർച്ച് കത്തിച്ച് ചടങ്ങിൽ പങ്കെടുത്തവർ എഴുന്നേറ്റ് നിന്നു. ബിനോയ് വിശ്വത്തോടൊപ്പം ബഹ്റൈൻ എം പി ഹസൻ ഈദ് ബുക്കാമസ് ബഹ്റൈൻ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിനിധി ബത്തൂൽ മുഹമ്മദ് ദാദാ ബായ്,ഇന്ത്യൻ എംബസ്സി സെക്കൻ്റ് സെക്രട്ടറി ഇഹ്ജാസ് അസ്‌ലംഎന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ബഹ്റൈൻ നവകേരള പ്രസിഡണ്ട് എൻ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോദിക പരിപാടിയിൽ സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതം ആശംസിച്ചു. ലോക കേരള സഭാംഗം ഷാജി മൂതല, ഫാദർ ഡേവിസ് ചിറമേൽ,സ്വാഗത സംഘം ചെയർമാൻ ബിജു ജോൺ,വനിതാ വിഭാഗം പ്രതിനിധി അബിത സുഹെെൽ എന്നിവർ ആശംസകൾ നേരുകയും സ്വാഗത സംഘം കൺവീനർ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.

ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.രാജീവ് വെള്ളിക്കോത്തിൻ്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയിൽ ബഹ്റൈനിലെ മികച്ച കലാപ്രതിഭകളും നവകേരള കുടുംബാംഗങ്ങളും പങ്കെടുത്തു. എസ്.വി. ബഷീർ, അസീസ് ഏഴാംകുളം, പ്രവീൺ മേല്പത്തൂർ, ശ്രീജിത്ത് മൊകേരി, സുനിൽ ദാസ്,എം.സി. പവിത്രൻ,രാമത്ത് ഹരിദാസ് ‚ലസിത ജയൻ, ഷിദപ്രവീൺ,ജിഷശ്രീജിത്ത്,പി.വി.കെ.സുബൈർ,ഇ.പി.അബ്ദുൾ റഹ്മാൻ,എം.എ സഗീർ, ആർ.ഐ.മനോജ് കൃഷ്ണൻ, രാജ്കൃഷ്ണ, അനുയൂസഫ് വിവിധ മേഖല കമ്മിറ്റി ഭാരവാഹികളും സ്വാഗത സംഘം അംഗങ്ങളും നേതൃത്വം നല്കി.

Eng­lish Summary;Snehaparsam 2K23 in history

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.