
കിഴക്കൻ സിക്കിമിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കുടുങ്ങിപ്പോയ 46 വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. ഞായറാഴ്ചയുണ്ടായ തീവ്രമായ മഞ്ഞുവീഴ്ചയിൽ താപനില പൂജ്യത്തിന് താഴെയായതോടെ റോഡുകളിൽ വാഹനങ്ങൾ കുടുങ്ങുകയായിരുന്നു.വിവരം ലഭിച്ച ഉടൻ തന്നെ സൈനികർ സ്ഥലത്തെത്തുകയും വിനോദസഞ്ചാരികളെ സുരക്ഷിതമായി അടുത്തുള്ള സൈനിക ക്യാമ്പിലേക്ക് മാറ്റി. ഇവർക്ക് വൈദ്യപരിശോധന, ഭക്ഷണം, താമസസൗകര്യം, തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു സംവിധാനങ്ങൾ എന്നിവ സൈന്യം ഉറപ്പാക്കി. രക്ഷപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കുടുങ്ങിക്കിടന്ന 150ലധികം വിനോദസഞ്ചാര വാഹനങ്ങൾ സുരക്ഷിതമായി കടത്തിവിടാനും സൈന്യം സഹായം നൽകിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു. സാങ്ങുവിന് സമീപം വിനോദ സഞ്ചാരികളെത്തിയ 350 വാഹനങ്ങളാണ് കുടുങ്ങിക്കിടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.