
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൊല്ലം പരവൂർ എസ്എൻവിജിഎച്ച്എസ് മികച്ച നേട്ടം കൈവരിച്ചു. ഒപ്പന, മംഗലം കളി, സംഘനൃത്തം എന്നീ മത്സരങ്ങളിലാണ് സ്കൂളിലെ വിദ്യാർത്ഥികൾ എ ഗ്രേഡ് സ്വന്തമാക്കിയത്.
അനന്ദിക പ്രവീൺ, അഹാന ശിവൻ, അനഘ എം, ആലിയ അംലാദ്, എസ് ഗൗരി ലക്ഷ്മി ഭായ്, ഗംഗ സതീശൻ, തീർത്ഥ എസ് എ, മയൂഖ മധു, ഹിബ ഫാത്തിമ എൻ, ശ്രുതി സാന്ദ്ര എസ് എന്നീ കുട്ടികൾ അവതരിപ്പിച്ച ഒപ്പനയ്ക്കാണ് എ ഗ്രേഡ് ലഭിച്ചത്.
മംഗലം കളിയില്‍ മേഘ നായര്‍ ആര്‍, നവ്യ ജോയ്, സ്ലീഹ ജെയിംസ്, രാജശ്രീ ആര്‍ എസ്, വൈഷ്ണവി എസ്, അഭിനന്ദ പി, അഞ്ജന എസ്, എം എസ് വിഷ്ണുമായ, ആഷിമ എസ്, വിസ്മയ വി, സരയു സുഭാഷ്, കീര്‍ത്തന ആര്‍ എന്നിവരാണ് സമ്മാനം നേടിയത്.
സംഘനൃത്തത്തിലും ഈ സ്‌കൂളിലെ ടീമിന് എ ഗ്രേഡ് ലഭിച്ചു. വര്‍ഷ ജയപാല്‍, ഭാമി പി ആര്‍, വൈഗ എസ്, അഷ്ടമി എ എസ്, ശ്രീനന്ദ ബി, സ്വാതി സുമേഷ്, നിവേദ്യ എം വി എന്നിവരുള്‍പ്പെടുന്ന ടീമിനാണ് എ ഗ്രേഡ്.
കരകുളം ബിജു മോന്‍ (ഗ്രൂപ്പ് ഡാന്‍സ്), കാസര്‍ഗോഡ് കൃഷ്ണന്‍ (മംഗലംകളി), തലശ്ശേരി നസീര്‍ (ഒപ്പന) എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. കലോത്സവത്തിന് നേതൃത്വം വഹിച്ചത് അധ്യാപകരായ ബിന്ദു ജെ ആര്‍, കര്‍മ്മ, ശാലി, അന്നപൂര്‍ണ, പ്രവിത, രഞ്ജിനി എന്നിവരാണ്. ഒപ്പം സ്കൂൾ മാനേജർ സാജന്റെ പിന്തുണ ഈ വിജയത്തിന് കരുത്തേകി.
കൂടാതെ, കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ സംഘനൃത്തത്തിലും സ്കൂളിന് എ ഗ്രേഡ് ലഭിച്ചിരുന്നു. തുടർച്ചയായ വർഷങ്ങളിൽ കലാരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും കൊണ്ടാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.