റവന്യു വകുപ്പിന്റെ സമൂഹമാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു.
റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ മാസം അഞ്ചിന് സൈബർ ഡോമിലും സംസ്ഥാന ഐടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി. ഇന്ന് ഉച്ചയോടെ റവന്യു ഇൻഫർമേഷൻ ബ്യുറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു.
സമൂഹ മാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് റവന്യു ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
English Summary: Social media accounts of revenue department hacked
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.