22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ മരണം; മുൻ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്

Janayugom Webdesk
June 19, 2024 4:51 pm

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ ആത്മഹത്യയിൽ പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി പ്രായപൂർത്തിയാകും മുൻപാണ് പീഡനം നടന്നത്. വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. ബിനോയിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടന്നത്. വർക്കലയിൽ അടക്കം പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.

ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന ലഭിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ബിനോയിയെ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിൽ വീഡിയോയും റീല്‍സുമൊക്കെയായി അടുത്തിടെ വരെ സജീവമായിരുന്ന തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ പതിനെട്ടുകാരി മരണത്തിലെ ദുരൂഹതയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിെന ചൊല്ലി വീട്ടിലുണ്ടായ പ്രശ്നമടക്കം ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപവും കാരണമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

Eng­lish Summary:Social media influ­encer girl dies; The police said that the ex-boyfriend molest­ed him more than once
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.