18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 14, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 8, 2024
September 5, 2024
August 29, 2024

പശുക്കിടാരിയെ ചുംബിക്കുന്ന പ്രധാനമന്ത്രിക്ക് നേരെ ചോദ്യങ്ങളുടെ കൂമ്പാരങ്ങളുമായി സമൂഹമാധ്യമങ്ങള്‍ സജീവം

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2024 7:46 pm

പ്രധാനമന്ത്രി നേരന്ദ്രമോഡിയുടെ ഔദ്യോഗിക വസതിയില്‍ പുതിയതായി ഒരുഅതിഥിയെത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെഅദ്ദേഹത്തിന്റെ വസതിയിലാണ് കിടാരി ജനിച്ചത്. ദീപ് ജ്യോതി എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. അതിനെ മോഡി വാത്സല്യത്തോടെ ചുംബിക്കുകയും, പൂന്തോട്ടത്തിലൂടെ നടക്കുന്നതുമൊക്കെ പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണുകയും ചെയ്യാം. ഗാവ് സര്‍വസുഖ പ്രദ ( പശുക്കള്‍ എല്ലാത്തരം സന്തോഷവും നല്‍കുന്നു) എന്ന സംസ്കൃത വാക്യവുമായി ബന്ധിപ്പിച്ചാണ് പോസ്റ്റും, വീഡിയോയിക്ക് പലരില്‍ നിന്നും പ്രശംസ ലഭിക്കുന്നുണ്ടെങ്കിലും മൃഗസംരക്ഷകര്‍ ഉള്‍പ്പെടെ ശക്തമായ മൃഗസംരക്ഷണനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെടുന്നു. 

എന്നാല്‍ പ്രധാനമന്ത്രിക്ക് നേരെ ശക്തമായ ചോദ്യങ്ങളുടെ പരമ്പരകള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്. ഇന്‍സ്റ്റഗ്രാം, എക്സ് തുടങ്ങിയവയിലൂടെ അതിനായി അവസരം വിനിയോഗിച്ചിരിക്കുകയാണ്.മൃഗങ്ങളോടുള്ള ക്രൂരത തടയാൻ നമ്മുടെ രാജ്യത്തിന് അടിയന്തിരമായി നിയമപരിഷ്കാരങ്ങൾ ആവശ്യമാണ്, നമ്മുടെ നിലവിലുള്ള വ്യവസ്ഥകൾ പുരാതനവും പ്രതിരോധകരമെന്ന നിലയിൽ ഫലപ്രദമല്ലാത്തതുമാണ്. വാസസ്ഥലമില്ലാത്ത മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് കാര്യമായ പ്രത്യാഘാതങ്ങളൊന്നുമില്ല. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കഠിനമായ ശിക്ഷ അനുഭവിക്കണം, മൃഗങ്ങളെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാക്കണെന്ന് ഒരാള്‍ എഴുതിയിരിക്കുന്നു.

നിരവധി പശുക്കള്‍ തെരുവില്‍ അലഞ്ഞു നടക്കുകയാണ് .ചിലതിന് രോഗങ്ങള്‍ പിടിപെട്ടതാണ്. ഇവയെ സംരക്ഷിക്കുന്നതിനായി അങ്ങ് എന്തു നടപടി സ്വീകരിച്ചതായി ചിലര്‍ ചോദിക്കുന്നു. ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. കഴിഞ്ഞ മാസമാണ് ഫരീദാബാദിലെ 19 കാരനായ ആര്യൻ മിശ്ര എന്ന വിദ്യാർത്ഥിയെ പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗോസംരക്ഷകർ വെടിവെച്ച് കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ, ‘മദർ കൗ, മദർ ഇന്ത്യ’ യുടെ രചയിതാവ് യാമിനി നാരായണൻ പറഞ്ഞു, പശു സംരക്ഷണവാദം യഥാർത്ഥത്തിൽ മനസ്സിലാക്കാൻ, ഒരാൾ പശുക്കളുടെയും അവയുടെ പശുക്കിടാക്കളുടെയും ജീവിതാനുഭവങ്ങൾ കേന്ദ്രീകരിക്കണം.പശുക്കളെ ഒന്നുകിൽ റോഡിൽ ഉപേക്ഷിക്കുകയോ ഗോശാലകളിലേക്ക് അയക്കുകയോ ചെയ്യുമെന്നതാണ് പൊതുവില്‍ ചെയ്യുന്നത്, എന്നാൽ പാലുൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടാത്തപ്പോൾ മൃഗങ്ങളെ വളർത്തുകയും പാലിനായി ചൂഷണം ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഡയറി സാമ്പത്തിക ശാസ്ത്രത്തിൻ്റെ യാഥാർത്ഥ്യം.

എന്നാല്‍ പശുവിനെ‘അമ്മ’അല്ലെങ്കിൽ’ദേവി‘എന്ന് രൂപപ്പെടുത്താനുള്ള ശ്രമമാണ്. അടിസ്ഥാനപരമായി പശു ഒരു പാൽ തരുന്ന ഒരു മൃഗമാണെന്ന യാഥാർത്ഥ്യത്തെ മറയ്ക്കുകയാണ് ‚കൂടാതെ ഉൽപാദനക്ഷമമല്ലാത്തഅവയുടെ വിഭവങ്ങളെ അതേപടി പരിഗണിക്കുകയും നീക്കം ചെയ്യുകയും ചെയ്യപ്പെടേണ്ടതാണ് ഈയാഥാര്‍ത്ഥ്യത്തെ മറച്ചു വെച്ചുകൊണ്ടുള്ള പ്രചരണമാണ് നടക്കുന്നത്. പശുവിന് ദേവിയുടെ പദവി നല്‍കി പാലുല്പാദനത്തെ ഇല്ലാതാക്കുന്നു. അത് അവയുടെകിടാരിക്കുദോഷം ചെയ്യുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.