
ബിജെപി നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കേസെടുക്കപ്പെട്ട യുകെ മലയാളി ഡോക്ടറും യൂട്യൂബറുമായ സംഗ്രാം പാട്ടീലിന്റെ ഹർജിയിൽ മുംബൈ പൊലീസിന് ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു. തനിക്കെതിരെയുള്ള എഫ് ഐ ആറും വിദേശത്തേക്ക് കടക്കുന്നത് തടയാൻ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
തനിക്കെതിരെ എഫ് ഐ ആർ ഉണ്ടെന്ന കാര്യം പോലും അറിയാതെയാണ് താൻ യുകെയിൽ നിന്നും ഇന്ത്യയിലെത്തിയതെന്നും പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും ഡോക്ടർ കോടതിയെ അറിയിച്ചു. എന്നാൽ അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറൽ മിലിന്ദ് സാത്തെ വാദിച്ചു. ജനുവരി 19ന് വിദേശത്തേക്ക് മടങ്ങാൻ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലുക്ക് ഔട്ട് സർക്കുലർ ഉള്ളതിനാൽ ഡോക്ടറെ തടഞ്ഞത്. കേസ് ഫെബ്രുവരി 4ലേക്ക് കോടതി മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.