9 December 2025, Tuesday

Related news

November 26, 2025
November 26, 2025
November 13, 2025
July 25, 2025
June 29, 2025
June 29, 2025
June 27, 2025
June 27, 2025
June 27, 2025
June 19, 2025

ഡോ അംബേദ്ക്കർ വിഭാവനം ചെയ്ത ഭരണഘടനയില്‍ സോഷ്യലിസവും, സെക്കുലറിസവും അന്തര്‍ലീനമാണെന്ന് പി ഡിപി ആചാരി

Janayugom Webdesk
തിരുവനന്തപുരം
June 29, 2025 3:32 pm

ബി ആര്‍ അംബേദ്ക്കർ വിഭാവനം ചെയ്ത ഭരണഘടനയില്‍ സോഷ്യലിസവും, സെക്കുലറിസവും അന്തര്‍ലീനമാണെന്ന് ഭരണഘടനാ വിദഗ്ധനും, ലോക്സഭ മുന്‍ സെക്രട്ടറി ജനറലുമായ പിഡിപി ആചാരി. ആര്‍എസ് എസിന്റെ നിലപാട് തെറ്റാണെന്നും ഭരണഘടനയുടെ ഉള്ളിലേക്ക് കടന്നു ചെല്ലുന്നര്‍ക്ക് മാത്രമേ ഇത് മനസിലാകുവെന്നും പിഡിപി ആചാരി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു

പൂവിന് സുഗന്ധം പോലെ ഇവ രണ്ടും ഭരണഘടനയിൽ നിന്നും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ആർ എസ് എസ് ഭാരതാംബ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഭാരതാംബ ഭരണഘടനയിൽ അംഗീകരിക്കപ്പെട്ട പ്രതീകമല്ലെന്നും പറഞ്ഞു. നിയമങ്ങളിലോ സർക്കാർ രേഖകളിലോ ഭാരതാംബ എന്ന ഒന്നില്ല. ഗവർണർക്ക് ഭാരതാംബയുടെ ഫോട്ടോ സ്വകാര്യമുറിയിൽ വെയ്ക്കാം. പൊതു പരിപാടികളിൽ നിർബന്ധിക്കാൻ ഭരണഘടനപരമായ അവകാശമില്ലെന്നും. പൊതു പരിപാടിയുടെ പ്രോട്ടോകോൾ തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.