11 February 2026, Wednesday

Related news

February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026
January 12, 2026
January 11, 2026

സോഷ്യലിസ്റ്റ് നേതാവ് പന്നാലാല്‍ സുരാന അന്തരിച്ചു

Janayugom Webdesk
മുംബൈ
December 3, 2025 10:44 pm

മുതിർന്ന സോഷ്യലിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന പന്നാലാൽ സുരാന (93) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാഭ്യാസ, ഗവേഷണ ആവശ്യങ്ങൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം സർക്കാർ മെഡിക്കൽ കോളജിന് ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ ബർഷിയിലാണ് അദ്ദേഹം ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ ജയപ്രകാശ് നാരായണന്റെ ആശയങ്ങളില്‍ പ്രചോദിതനായി പന്നാലാൽസർവോദയ, ഭൂദാന പ്രസ്ഥാനങ്ങളില്‍ പങ്കെടുത്തു, മഹാരാഷ്ട്രയിലെ സോഷ്യലിസ്റ്റ് വൃത്തങ്ങളിൽ ഒരു പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. 

നിരവധി സാമൂഹിക സംഘടനകളുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പത്രപ്രവർത്തനത്തിനും പന്നാലാൽ സുരാന നൽകിയ സംഭാവനകൾ പ്രശസ്തമായിരുന്നു. മറാത്തി ദിനപത്രമായ മറാത്ത്വാഡയുടെ എഡിറ്ററായിരുന്ന അദ്ദേഹം കൃഷി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, സാമ്പത്തിക നയം, സാമൂഹിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ധാരാളം എഴുതി. നീതി, തൊഴിലാളികളുടെ അവകാശങ്ങൾ, ഗ്രാമവികസനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത രചനകളിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തിരുന്നു. ശരദ് പവാർ, സുപ്രീയ സുലെ, പ്രകാശ് അംബേദ്കർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.