
മക്കളും ബന്ധുക്കളും കൈവിട്ട് ദുരിതജീവിതം നയിക്കുന്നവരുടെ വാർത്തകൾ മൂന്നു പതിറ്റാണ്ടു മുമ്പുവരെ വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം കേട്ടവരായിരുന്നു നമ്മൾ. വൃദ്ധ സദനങ്ങൾ എന്ന സങ്കല്പം മലയാളികൾക്ക് അന്യമായിരുന്നു. കാലം മാറി. മലയാളികളും വൃദ്ധ സദനങ്ങളുമായി സമരസപ്പെടുവാൻ തുടങ്ങി. ഇന്ന് കേരളത്തിലെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവരിൽ നാലും അഞ്ചും മക്കളുള്ള അച്ഛനമ്മമാർ വരെയുണ്ട്. അഞ്ച് വർഷം മുമ്പ് ഏതാണ്ട് 18,000ത്തോളം പേർ മാത്രമായിരുന്നു സർക്കാരിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും വൃദ്ധസദനങ്ങളിലുണ്ടായിരുന്നത്. 2019 ൽ ഇത് 27,272 ആയി. ഇപ്പോൾ അന്തേവാസികള്‍ 30,000 കവിഞ്ഞു. ചില സന്നദ്ധ സംഘടനകൾ നടത്തുന്ന വൃദ്ധസദനങ്ങളിലും ആയിരക്കണക്കിന് അന്തേവാസികളുണ്ട്. എന്നാൽ ഇവരുടെ കണക്കോ, ഇവർക്ക് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടോയെന്ന വിവരമോ സർക്കാരിനില്ല. വൃദ്ധമന്ദിരങ്ങളിൽ ഉള്ളു നീറി കഴിയുന്നവരുടെ കണ്ണീർക്കഥകൾ ആരുടെയും മനസലിയിപ്പിക്കും. ജനയുഗം ആലപ്പുഴ ബ്യുറോയിലെ റിപ്പോർട്ടർ ഡാലിയ ജേക്കബ്ബ് തയ്യാറാക്കിയ പരമ്പര ‘സാന്ത്വനം തേടുന്ന സായന്തനം ’ ഇന്ന് മുതൽ ആരംഭിക്കുന്നു.
english summary; Solace seeking consolation
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.