കെട്ടിടത്തിൽ നിന്നും വീണ്സൈനീകൻ മരിച്ചു. ഇന്ത്യൻ മിലിട്ടറിയിൽ നെഴ്സിംഗ് അസിസ്റ്റന്റായ വയനാട് പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ഹവീൽദാർ ജാഫർ അമൻ (39) ആണ് മരിച്ചത്. പഞ്ചാബിൽ വച്ചാണ് സംഭവം. കെട്ടിടത്തിൽ നിന്നും വീണ് തലയ്ക്കു ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്ന് ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.
തേയില എസ്റ്റേറ്റ് തൊഴിലാളികൾ ആയിരുന്ന ചെറു മൊയ്തുവിന്റേയും ആമിനയുടേയും മകനാണ്. ഭാര്യ: മൻസൂറ. മക്കൾ: ആഫിദ, റിയാൻ. മൃതദേഹം നാട്ടിലെത്തിച്ച് തലപ്പുഴ ഖബർസ്ഥാനിൽ അടക്കം ചെയ്യും.
English Summary: soldier passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.