27 December 2024, Friday
KSFE Galaxy Chits Banner 2

ന്യൂയോര്‍ക്കിലെ പ്രധാന വ്യാപാരപാതകളും പാലങ്ങളും ഉപരോധിച്ച് പലസ്തീന്‍ അനുകൂലികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2024 11:23 am

ഗാസയിലെ പലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂലികളുടെ ഐക്യദാര്‍ഢ്യ റാലി, ന്യൂയോര്‍ക്ക് നഗരത്തിലെ മൂന്നു പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു പലസ്തീന്‍ പ്രതിഷേധം.

പ്രതിഷേധത്തെ തുടര്‍ന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍, വില്യംസ്ബര്‍ഗ് അടക്കമുള്ള പാലങ്ങള്‍ മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ അനുകൂലികള്‍ ഉപരോധിച്ച പ്രദേശങ്ങള്‍ വ്യാപാര കേന്ദ്രമായ ലോവര്‍ മാന്‍ഹട്ടനിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളാണ്. ഇന്ന് ഇവിടെ കച്ചവടം നടക്കുകയില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് പലസ്തീന്‍ അനുകൂലികള്‍ പ്രധാന വ്യാപാര പാതകളില്‍ പ്രതിഷേധം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക, ഫലസ്തീനിയന്‍ യൂത്ത് മൂവ്മെന്റ്, ന്യൂയോര്‍ക്ക് സിറ്റി ഫോര്‍ പീസ്, ന്യൂയോര്‍ക്ക് സിറ്റി ചാപ്റ്റര്‍ അടക്കമുള്ള സംഘടനകളിലെ അംഗങ്ങളും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തെ എതിര്‍ക്കുന്ന എഴുത്തുക്കാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കുക, എല്ലാ പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയവയാണ് അനുകൂലികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.കഴിഞ്ഞ ദിവസം അധിനിവേശ നഗരങ്ങളില്‍ നിന്ന് പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയ്ക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഉറപ്പ് നല്‍കിയിരുന്നു. ജോര്‍ദാന്‍ രാജാവും ആന്റണി ബ്ലിങ്കെനും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു ഈ ഉറപ്പുനല്‍കല്‍.

Eng­lish Summary:
Sol­i­dar­i­ty with Pales­tine; Pro-Pales­tini­ans block New York’s major trade routes and bridges

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.