സുരക്ഷ മുന്‍നിര്‍ത്തി ട്രക്കിങ്ങില്‍ ഗൈഡിനെ നിര്‍ബന്ധമാക്കി നേപ്പാള്‍. ടൂറിസം ബോര്‍ഡിന്റെതാണ് തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ തനിച്ച് ട്രക്കിങ് നടത്താന്‍ സാധിക്കില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ് ഡയറക്ടർ മണിരാജ് ലാമിച്ചനെ അറിയിച്ചു. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്ക് പ്രകാരം 2019ൽ നേപ്പാളിൽ 50,000 വിനോദസഞ്ചാരികളാണ് സോളോ ട്രക്കിങ് നടത്തിയത്.
റൂട്ട് പെർമിറ്റും ട്രെക്കേഴ്സ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം കാര്‍ഡും ലഭിച്ചവര്‍ക്കാണ് സോളോ ട്രക്കിങ്ങിന് അനുമതിയുണ്ടായിരുന്നത്. ട്രക്കേഴ്സ്‌സ് ഇന്‍ഫര്‍മേഷന്‍ മനേജ്‌മെന്റ് സിസ്റ്റം കാര്‍ഡായിരുന്നു സാഹസിക സഞ്ചാരികള്‍ക്ക് ആവശ്യമായ ട്രക്കിങ് പെര്‍മിറ്റ്. ട്രക്കേഴ്സ് ഇന്‍ഫര്‍മേഷന്‍ മനേജ്‌മെന്റ് സിസ്റ്റം കാര്‍ഡിന്റെ തുകയും ടൂറിസം ബോര്‍ഡ് ഉയര്‍ത്തി. പെർമിറ്റിനായി ഒരു വ്യക്തി 2000 രൂപ നൽകണം.
English Summary; Solo trekking is banned in Nepal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.