22 January 2026, Thursday

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യവുമായി ചിലര്‍ വന്നു; വെളിപ്പെടുത്തലുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേമാ

Janayugom Webdesk
ന്യൂഡൽഹി
February 17, 2023 5:35 pm

ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യവുമായി, തെര‍ഞ്ഞെടുപ്പ് അടുത്തതിനാല്‍ ചിലര്‍ വന്നുവെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേമാ. മധ്യപ്രദേശിലെ പ്രധാന ആള്‍ദൈവമായ രാധേമായുടെ ദര്‍ബാറില്‍ നിരവധിപേരാണ്, തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വന്നുപോകുന്നത്. അടുത്തിടെ, ബാഗേശ്വർ ധാം സർക്കാർ’ എന്നും ‘ബാഗേശ്വർ ബാബ’ എന്നും അറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി തന്റെ അടുക്കല്‍ അനുഗ്രഹം തേടി വന്നതായി രാധേമാ വെളിപ്പെടുത്തി.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ധീരേന്ദ്ര കൃഷ്ണ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. അതേസമയം രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമോയെന്ന് നിയമപ്രകാരം തീരുമാനിക്കണമെന്നും അത് തന്റെ ജോലിയല്ലെന്നും രാധേ മാ പ്രതികരിച്ചു. ഗഡ ഗ്രാമത്തിലെ ബാഗേശ്വർ ധാമിലെ പ്രധാന പുരോഹിതനാണ് ശാസ്ത്രി.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാന രാഷ്ട്രീയക്കാർ ഉള്‍പ്പെടെയുള്ളവര്‍ ദൈവാനുഗ്രഹം തേടി ആള്‍ദൈവങ്ങളുടെ സന്നിധിയിലേക്ക് ഒഴുകുകയാണ്. ആൾദൈവങ്ങളുടെ അനുഗ്രഹം തേടുന്നതിനാണ് ഇവര്‍ ഇവിടേയ്ക്ക് എത്തുന്നത്.

Eng­lish Sum­ma­ry: some came up with the demand to make India a ‘Hin­du Rash­tra’; Rad­he­ma is the self-pro­claimed God­dess with revelation

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.