22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

അപകടത്തെ കോര്‍പറേഷനെ കുറ്റപ്പെടുത്താനുള്ള അവസരമായി ചിലര്‍ കാണുന്നു: മേയര്‍

Janayugom Webdesk
തിരുവനന്തപുരം
July 14, 2024 10:46 am

കോര്‍പറേഷനെ കുറ്റപ്പെടുത്താനുള്ള അവസരമായി ചിലർ ഈ അപകടത്തെ കാണുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ന​ഗരത്തിലൂടെ ഒഴുകുന്ന തോടാണെങ്കിലും ഇതിന്റെ റെയില്‍വേ പരിധിയിലുള്ള സ്ഥലം വൃത്തിയാക്കുന്നത് റെയില്‍വേയാണ്. ഇവിടുത്തെ മാലിന്യം നീക്കാന്‍ പലപ്പോഴായി ആവശ്യപ്പെട്ടിട്ടും റെയില്‍വേ പ്രതികരിച്ചിട്ടില്ല. യോ​ഗങ്ങളില്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടത്തിയിട്ടില്ല. ജൂണിലും കോര്‍പറേഷന്‍‌ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണ സഹകരണം കോര്‍പറേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. അ​ഗ്നിരക്ഷാ സേനയ്ക്ക് വൃത്തിയാക്കല്‍ സു​ഗമമാക്കാന്‍ കോര്‍പറേഷന്‍ ജെസിബി ഏര്‍പ്പെടുത്തിയിരുന്നുവെന്ന് മേയര്‍ അറിയിച്ചു.

Eng­lish Sum­ma­ry; Some makes acci­dent as an oppor­tu­ni­ty to blame the cor­po­ra­tion: Mayor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.