മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയോട് അനാദരവ് കാട്ടിയില്ലെന്ന് മകന്‍ അഭിജിത് ബാനര്‍ജി. കഴിഞ്ഞ ദിവസം പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പറഞ്ഞതിനു നേരേ വിപരീതമായിട്ടാണ് സഹോദരന്‍ പറഞ്ഞത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു. കോൺഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകൾ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു.
മന്‍മോഹന്‍ സിംഗിന് പ്രവര്‍ത്തക സമിതി ചേര്‍ന്ന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയെങ്കില്‍ ആ പരിഗണന പ്രണബ് മുഖര്‍ജിക്ക് കിട്ടിയിരുന്നില്ല. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നാണ് മുതിര്‍ന്ന നേതാവ് അന്ന് പറഞ്ഞത്. എന്നാല്‍ അച്ഛന്‍റെ ഡയറികുറിപ്പ് വായിച്ചപ്പോള്‍ മുന്‍ രാഷ്ടപതി കെ ആര്‍ നാരായണന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞെന്നും, അനുശോചന കുറിച്ച് തയ്യാറാക്കിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്നും ശര്‍മ്മിഷ്ഠ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകണവുമായി പ്രണബിന്‍റെ മകന്‍ രംഗത്തുവന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.