9 December 2025, Tuesday

Related news

December 7, 2025
December 6, 2025
December 5, 2025
December 2, 2025
November 29, 2025
November 27, 2025
November 26, 2025
November 26, 2025
November 24, 2025
November 23, 2025

കോട്ടയം മീനടത്ത് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
January 26, 2023 4:34 pm

മീനടത്ത് അമ്മയെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോന്‍ സുഖമില്ലാത്ത മാതാവിനേയും സഹോദരനെയും സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നു. മര്‍ദനമേറ്റ് വൃദ്ധയായ അമ്മ അലമുറയിട്ട് കരയുന്നതും അനങ്ങിപ്പോകരുതെന്ന് കൊച്ചുമോന്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയില്‍ കാണാം. കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് ഇത് പാമ്പാടി പഞ്ചായത്ത് അംഗത്തിന് അയച്ചു കൊടുത്തു. ഇദ്ദേഹമാണ് പൊലീസിനെ സമീപിച്ചത്.

ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്. ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Eng­lish Summary:
Son arrest­ed for bru­tal­ly beat­ing moth­er near Kot­tayam beach

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.