
ഛത്തീസ്ഗഡിലെ ജഞ്ജഗീർ ചമ്പ ജില്ലയിൽ ഏക മകൻ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. 48 വയസ്സുകാരനായ കൃഷ്ണ, രമ ഭായി (47) എന്നിവരെയാണ് വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് പേജുള്ള ആത്മഹത്യക്കുറിപ്പും ഒരു വീഡിയോയും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ മകനായ ആദിത്യ പട്ടേൽ (21) 2024‑ലാണ് മസ്തൂരി പൊലീസ് സ്റ്റേഷന് സമീപം ഒരു റോഡ് അപകടത്തിൽ മരിച്ചത്. ഏകമകനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ഈ തീരുമാനത്തിലേക്ക് നയിക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാകുന്നത്. കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് ഗ്രാമവാസികളും പറയുന്നു. മകനെ നഷ്ടപ്പെട്ടതിന് ശേഷം അവർ അപൂർവ്വമായി മാത്രമേ നാട്ടുകാരുമായി ഇടപഴകിയിരുന്നുള്ളു.
ആദിത്യയുടെ അപകടത്തിനു ശേഷം ലഭിച്ച നഷ്ടപരിഹാര തുക തങ്ങളുടെ മൂത്ത സഹോദരന്മാരായ കുൽഭാര പാട്ടേൽ, ജൽഭാര പാട്ടേൽ എന്നിവർക്ക് കൈമാറണമെന്ന് വീഡിയോയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരിക്കാനുള്ള തീരുമാനം തങ്ങൾ ബോധപൂർവ്വം എടുത്തതാണെന്നും കത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.