22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026

മകന്‍ ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടി; മുസ്ലിം ദമ്പതികളെ അടിച്ചുകൊന്നു

Janayugom Webdesk
സീതാപൂര്‍
August 20, 2023 1:10 pm

മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ വൈരാഗ്യത്തില്‍ യുവാവിന്റെ മാതാപിതാക്കളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.

കമ്പിയും വടിയും കൊണ്ടുള്ള ആക്രമണത്തില്‍, ദമ്പതികളായ അബ്ബാസും കമറുല്‍ നിഷയും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂന്നുപേര്‍ അറസ്റ്റിലായി.

2020ലാണ് ഇവരുടെ മകന്‍ ഷൗക്കത്ത് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. കേസില്‍ അറസ്റ്റിലായ അബ്ബാസിന്റെ മകന്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിന്നാലെ പെണ്‍കുട്ടിയുമായി വീണ്ടും ഒളിച്ചോടി. ഇയാളെ ആക്രമിക്കാന്‍ അയല്‍വാസികള്‍ പദ്ധതിയിട്ടു. തുടര്‍ന്ന് വീട്ടിലേക്ക് ഇടിച്ചുകയറിയ ഇവര്‍, ഷൗക്കത്തിന്റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

Eng­lish Summary:Son eloped with Hin­du girl; A Mus­lim cou­ple was beat­en to death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.