22 January 2026, Thursday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

പെന്‍ഷന്‍ കൈപറ്റാൻ മരിച്ച അമ്മയായി മകന്‍ വേഷമിട്ടത് മൂന്ന് വര്‍ഷം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Webdesk
റോം
November 25, 2025 8:27 pm

പെഷൻ കൈപറ്റനായി അമ്മയുടെ വേഷം കെട്ടി ആള്‍മാറാട്ടം നടത്തിയ മകനെ പൊലീസ് പിടികൂടി. ഇറ്റലിയിലാണ് സംഭവം. മരിച്ചുപോയ അമ്മയുടെ പെൻഷൻ തുടര്‍ന്നും ലഭിക്കാനാണ് ഇത്തരം നാടകം. മൂന്ന് വര്‍ഷത്തോളമാണ് ഇയാള്‍ അമ്മയായി വേഷമിട്ട് അധികൃതരെ കബളിപ്പിച്ചത്. തൊഴില്‍ രഹിതനായ പ്രതിക്ക് അമ്മയുടെ പെൻഷനും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോയും വഴി ഏകദേശം 50 ലക്ഷം രൂപ വാർഷിക വരുമാനമായി ലഭിച്ചെന്നാണ് കണക്ക്.

2022 ലാണ് 82കാരിയായ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ മരിച്ചത്. എന്നാൽ മരണം ഔദ്യോ​ഗികമായി റിപ്പോർട്ട് ചെയ്യാതെ മകൻ മൃതദേഹം കുടുംബ വീട്ടിൽ സൂക്ഷിച്ചു. മരണവിവരം ആരെയും അറിയിക്കാതെ മേക്കപ്പിട്ട് അമ്മയെപ്പോലെയായി വേഷം മാറി പെൻഷൻ തുക കൈപ്പറ്റി. തിരിച്ചറിൽ കാർഡ് പുതുക്കാനും മകൻ അമ്മയുടെ വേഷത്തിലെത്തി. എന്നാല്‍ സർക്കാർ ഉദ്യോ​ഗസ്ഥന് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താക്കിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിലെ അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.