5 January 2026, Monday

Related news

January 4, 2026
January 3, 2026
January 3, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 25, 2025

മലപ്പുറത്ത് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകന്‍ മരിച്ചു

Janayugom Webdesk
മലപ്പുറം
May 27, 2023 6:14 pm

മലപ്പുറത്ത് ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണ(49)നാണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രതി ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണനെ കുത്തിയത്. ശ്രീകൃഷ്ണന്റെ വയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളാണ് ഉണ്ണികൃഷ്ണനും കുടുംബം. കോലാഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. പ്രതിയെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Eng­lish Summary;Son-in-law died after being stabbed by his father-in-law in Malappuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.